കാസര്‍കോട്: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു.[www.malabarflash.com]
ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന ജില്ലാ സുരക്ഷാ സമിതി യോഗം സ്ഥിതിഗതികള്‍ പരിശോധിച്ച് മറ്റ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം, കുമ്പള കാസര്‍കോട് , ഹോസ്ദുര്‍ഗ്, ചന്ദേര പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ CrPC 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച രാത്രി 12 മണി മുതല്‍ പിന്‍വലിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഐഎഎസ് അറിയിച്ചു.
ഉയര്‍ന്ന സാംസ്‌കാരിക പാരമ്പര്യവും, മതേതര മൂല്യവും ഉയര്‍ത്തിപ്പിടിച്ച് ജില്ലയില്‍ ശാന്തിയും, സമാധാനവും, സഹിഷ്ണുതയും പുലര്‍ത്തുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച കാസറകോട് ജില്ലയിലെ ജനങ്ങള്‍ക്ക് കളക്ടര്‍ നന്ദി അറിയിച്ചു.
ജില്ലയിലെ മദ്യശാലകളും പടക്കകടകളും പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനവും പിന്‍വലിച്ചു.
No comments:
Post a Comment