Latest News

മുൻ ഫുട്ബോൾ താരം പള്ളം ഗംഗാധരൻ നിര്യാതനായി

ഉദുമ: മുൻ ഫുട്ബോൾ താരവും ഗോൾകീപ്പറുമായ പള്ളം തെക്കേക്കര മനോജ് നിവാസിലെ പള്ളം ഗംഗാധരൻ (68) നിര്യാതനായി. പരേതരായ അപ്പകുഞ്ഞി ചിരുത എന്നവരുടെ മകനാണ്.[www.malabarflash.com]

ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറിയുമായ പള്ളം നാരായണൻ സഹോദരനാണ്.
ഭാര്യമാർ: ശകുന്തള, ലക്ഷ്മി.
മക്കൾ: പി മനോജ് (മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ), പി മനീഷ (ഉദുമ പടിഞ്ഞാർ ), മഹേഷ് (ദുബൈ), വിശാൽ (സൗദി അറേബ്യ).
മരുമക്കൾ: സ്വപ്ന മനോജ് എടാട്ട് ( അധ്യാപിക, അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ പാലക്കുന്ന്), പത്മനാഭൻ (സൗത്ത് ആഫ്രിക്ക), സ്മൃതി രാവണീശ്വരം.
മറ്റു സഹോദരങ്ങൾ: വെള്ളച്ചി (കൂട്ടക്കനി), യശോദ (പൂച്ചക്കാട്), പ്രഭാവതി (കളിങ്ങോത്ത്), അച്ചുതൻ (ഷാർജ), രാമകൃഷ്ണൻ (ദുബൈ), കുമാരൻ മുക്കുന്നോത്ത് (സൗദി അറേബ്യ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.