കാഞ്ഞങ്ങാട്: വനസമ്പത്തും മരങ്ങളും നാൾക്ക് നാൾ കുറഞ്ഞ് വരുന്ന സമയത്ത് ഒറ്റക്കോല മഹോൽസവത്തിനായി മുറിച്ചു മാറ്റുന്ന മരങ്ങളുടെ അഞ്ചിരട്ടി മരങ്ങൾ വെച്ച് പിടിപ്പിക്കാനുള്ള ദേവാലയ കമ്മിറ്റിയുടെ പദ്ധതി ശ്രദ്ധേയമാകുന്നു.[www.malabarflash.com]
കവ്വായി വിഷ്‌ണുമൂർത്തി ദേവാലയ കമ്മിറ്റിയാണ് 'ഹരിതഗ്രാമം' എന്ന വനവൽക്കരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. 2020 മാർച്ച് 6 മുതൽ 9 വരെ ദേവാലയത്തിൽ നടക്കുന്ന ഒറ്റക്കോല മഹോൽസവത്തിനായി മുറിച്ച് മാറ്റുന്ന മരങ്ങളുടെ അഞ്ചിരട്ടി മരങ്ങൾ വെച്ച് പിടിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
'ഹരിതഗ്രാമം' പദ്ധതിയുടെ ഉദ്ഘാടനം പ്രാദേശിക കർഷക ശാസ്‌ത്രജ്‌ഞൻ പി.വി.ദിവാകരൻ നിർവ്വഹിച്ചു. എച്ച്.പി.ഭാസ്‌കര ഹെഗ്‌ഡെ അധ്യക്ഷത വഹിച്ചു. ,കെ.ബാബുരാജൻ, എം.നാരായണൻ, സി.രാധാകൃഷ്ണൻ, പി.ബാലൻ, എച്ച്.എൽ.അശോക് ഹെഗ്‌ഡെ, കെ.ശ്രീജിത്ത്, എം.ഗംഗാധരൻ, എ.ശ്രീകുമാർ, എം. ബാബു, ബി.കെ.കൃഷ്ണൻ, ഗംഗാധരൻ വണ്ടേങ്ങാനം എന്നിവർ സംസാരിച്ചു. വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരും കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
'ഹരിതഗ്രാമം' പദ്ധതിയുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
No comments:
Post a Comment