Latest News

മസ്ജിദിന് തൊട്ടടുത്ത വീട്ടിലെ ഹൈന്ദവ കുടുംബത്തിലെ വിവാഹം കേമമാക്കാന്‍ നബിദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ച് പളളി കമ്മിറ്റി

പാലേരി: മസ്ജിദിന് തൊട്ടടുത്ത വീട്ടിലെ ഹൈന്ദവ കുടുംബത്തിലെ വിവാഹം കേമമാക്കാന്‍ നബിദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ച് പളളി കമ്മിറ്റി. കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയില്‍ പള്ളിക്കമ്മിറ്റിയാണ് മസ്ജിദിന് തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകള്‍ക്ക് തടസ്സമാകാതിരിക്കാന്‍ നബിദിനാഘോഷം മാറ്റിവെച്ചത്.[www.malabarflash.com]

എല്ലാ വര്‍ഷവും വിപുലമായി നടത്താറുള്ള നബിദിന ആഘോഷം ഒരാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ് പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയില്‍ പള്ളിക്കമ്മിറ്റി.
മസ്ജിദിന് തൊട്ടടുത്ത് താമസിക്കുന്ന കെളച്ചപറമ്പില്‍ നാരായണന്‍ നമ്പ്യാരുടേയും അനിതയുടേയും മകള്‍ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജിന്റേയും വിവാഹ ആഘോഷങ്ങള്‍ക്ക് തടസ്സമാകാതിരിക്കാനാണ് മഹല്ല് കമ്മിറ്റി നബിദിനാഘോഷം മാറ്റിയത്. 

വിവാഹ ചടങ്ങുകള്‍ കേമമാക്കി നടത്താന്‍ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതില്‍ ഏറെ സന്തോഷത്തിലാണ് പ്രത്യുഷയുടെ കുടുംബം.
ബാലകൃഷ്ണന്‍ നായര്‍ ആവശ്യപ്പെടാതെയായിരുന്നു മഹല്ല് കമ്മിറ്റിയുടെ തീരുമാനം. ആഘോഷ പരിപാടികള്‍ മാറ്റിവെച്ചന്ന് മാത്രമല്ല വിവാഹ വീട്ടിലേക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനും മഹല്ല് കമ്മിറ്റി അംഗങ്ങള്‍ എത്തി. അടുത്ത ഞായാറാഴ്ച നബിദിനം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.