ന്യൂഡൽഹി: അയോധ്യ കേസിലെ സുപ്രധാനവിധി സുപ്രീംകോടതി ശനിയാഴ്ച പ്രഖ്യാപിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച രാവിലെ 10.30ന് വിധി പ്രസ്താവം നടത്തും. കേസിൽ 40 ദിവസം നീണ്ട തുടർ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. ശനിയാഴ്ച അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.[www.malabarflash.com]
അയോധ്യ കേസിന്റെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അയോധ്യക്കു പുറമേ യുപിയിലെ മറ്റു പ്രദേശങ്ങളിലും രാജ്യത്താകെയും അതീവസുരക്ഷ ഒരുക്കുന്നത്. അയോധ്യയിലെ തർക്കഭൂമി പ്രദേശത്ത് കേന്ദ്രസേനകളും ദ്രുതകർമ സേനയും അടക്കം 12,000 സുരക്ഷാ സൈനികരെ നിയോഗിച്ചു നാലു തലങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്.
നാലായിരം കേന്ദ്രസേനാംഗങ്ങൾ അടക്കം 12,000 പോലീസുകാരെയാണ് അയോധ്യയിൽ നിയോഗിച്ചിരിക്കുന്നത്. അയോധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാജ്ഞയും ഏർപ്പെടുത്തി. സംഘർഷങ്ങൾ ലഘൂകരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി 1,600 ഗ്രാമങ്ങളിൽ 16,000 സന്നദ്ധപ്രവർത്തകരെയും പോലീസ് മൈബൈൽ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
ബിഹാർ, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും അതീവജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്.

No comments:
Post a Comment