Latest News

ബേങ്ക് കൊള്ളയടിച്ച് പണം ജനങ്ങള്‍ക്ക് വിതരണം ചെയ്ത് ക്രിസ്മസ് ആഘോഷം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ബേങ്ക് കൊള്ളയടിച്ച് പണം ജനങ്ങള്‍ക്ക് വിതരണം ചെയ്ത് മധ്യവയസ്‌കന്റെ ക്രിസ്മസ് ആഘോഷം. അമേരിക്കയിലെ കൊളറാഡോയില്‍ ഡേവിഡ് വെയിന്‍ ഒലിവര്‍ എന്ന 60കാരനാണ് മോഷണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൊളറാഡോയില്‍ സ്ഥിതിചെയ്യുന്ന അക്കാദമി ബേങ്കില്‍ കയറിയ മോഷ്ടാവ് തൊഴിലാളികളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. 

പുറത്തിറങ്ങിയ പ്രതി മെറി ക്രിസ്മസ് എന്ന് പറഞ്ഞ് പണം ജനങ്ങളുടെ ഇടയിലേക്ക് വാരിയെറിയുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടന്‍ ഒലിവറിനെ പിടികൂടി. അറസ്റ്റു ചെയ്യുന്ന സമയത്ത് ഒലിവറിന്റെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു.

വഴിയാത്രക്കാരില്‍ ചിലര്‍ പണം തിരികെ നല്‍കിയെങ്കിലും ആയിരക്കണക്കിന് ഡോളര്‍ ഇനിയു ലഭിക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.