Latest News

ജില്ലാ ബീച്ച് ഗെയിംസ്‌ ബേക്കൽ ബീച്ചിൽ 24ന്‌ തുടങ്ങും

ബേക്കൽ: ജില്ലാ ബീച്ച് ഗെയിംസ്‌ 24, 25 തീയതികളിൽ പള്ളിക്കര ബേക്കൽ ബീച്ചിൽ നടക്കും. ജില്ലയുടെ ടൂറിസം രംഗത്ത് വൻ സാധ്യതകൾ തുറക്കുന്ന കായിക മേളയായി മാറ്റുന്നതിനാണ്‌ ബീച്ച് ഗെയിംസ്‌ സംഘടിപ്പിക്കുന്നത്‌.[www.malabarflash.com]

23ന് വിളംബര ജാഥ സംഘടിപ്പിക്കും. മഞ്ചേശ്വരം, കാലിക്കടവ് എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ജാഥകൾ പള്ളിക്കര ബീച്ചിൽ വൈകിട്ട് സമാപിക്കും. 24 ന് ജില്ലാതല ഉദ്ഘാടനം നടക്കും. ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി എന്നീ ഇനങ്ങളിലാണ് മത്സരം. 

പരിപാടി വിലയെരുത്താൻ ബേക്കൽ ബീച്ചിൽ വിവിധ വകുപ്പ്‌ ഉദ്യേഗസ്ഥരുടെയും സംഘാടക സമിതി പ്രവർത്തകരുടെയും സംയുക്ത യോഗം ചേർന്നു. ബീച്ച് ഗെയിംസ് ജനകീയവും വർണാഭവുമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. 

ഗെയിംസിന്റെ മുന്നോടിയായി കെഎസ്ടിപി റോഡിൽ നിന്ന്‌ ബീച്ചിലേക്കുള്ള റോഡ് അറ്റകുറ്റപണി നടത്തി നവീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. ബീച്ചിൽ പോലീസ് ആവശ്യമായ ബന്തവസ് ഏർപ്പെടുത്തും. അഗ്നിശമന രക്ഷാ സേന സുരക്ഷാ സംവിധാനങ്ങളൊരുക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ക്ലബുകൾ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംഘാടനത്തിൽ പങ്കാളികളാകും. കർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയവ സ്റ്റാളുകൾ ഒരുക്കും. 

 യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഹബീബ്‌ റഹ്‌മാൻ അധ്യക്ഷനായി. കളക്ടർ ഡോ. ഡി സജിത്ത്‌ ബാബു, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ പി ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദലി, പളളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ അബ്ദുൾ ലത്തീഫ്, ജില്ലാ ഗെയിംസ് കോ–-ഓർഡിനേറ്റർ പള്ളം നാരായണൻ, സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ മണികണ്ഠൻ, കാഞ്ഞങ്ങാട് നഗരസഭ സ്‌റ്റാൻഡിങ് ചെയർപേസൺ മുഹമ്മദ് മുറിയനാവി, അനിൽ ബങ്കളം, പി രഘുനാഥ്, പി അശോകൻ, ജയൻ വെള്ളിക്കോത്ത്, പി വി സുരേശൻ, ഫീറ്റർ കെ ജോർജ് എന്നിവർ സംസാരിച്ചു. 

22ന് രാവിലെ പത്തിന്‌ ബീച്ച് ഗെയിംസ് സംഘാടക സമിതി ഓഫീസിൽ ഉപസമിതി ഭാരവാഹികളുടെ യോഗം ചേരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.