Latest News

പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി 29കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി 29കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഡിസംബര്‍ അഞ്ച് മുതല്‍ കാണാതായ യുവതിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം മേദക് ജില്ലയിലെ രമയാംപേട്ടിലെ ഉള്‍പ്രദേശത്തുനിന്ന് അഴുകിയ നിലയില്‍ കണ്ടെത്തിയതോടെയാണ്‌ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.[www.malabarflash.com]
പഴുതടച്ചുള്ള അന്വേഷത്തില്‍ പ്രതിയായ അരുണ്‍ കുമാറിനെ (30) അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. നേരത്തെ രണ്ട് കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതിയെ അടുത്തിടെ മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷമാണ് അരുണ്‍ കുമാര്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായി ജയില്‍നിന്ന് പരിചയത്തിലായ പ്രതി, പുറത്തിറങ്ങിയ ശേഷം ഭര്‍ത്താവിന്റെ നമ്പറില്‍ ഫോണ്‍ വിളിച്ച് യുവതിയുമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. താന്‍ ഒളിപ്പിച്ചുവെച്ച പണവും സ്വര്‍ണവും കാണിച്ചുതരാമെന്ന് പറഞ്ഞപ്പോള്‍, ഡിസംബര്‍ അഞ്ചിന് പ്രതിക്കൊപ്പം യുവതി രാമയാംപേട്ട് പ്രദേശത്തേക്ക് പേയി. ഇവിടെവെച്ച് അരുണ്‍ കുമാര്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം തൊട്ടടുത്ത് തന്നെ ഉപേക്ഷിച്ചെന്ന്‌ പോലീസ് പറഞ്ഞു.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ കൂടിയത്. സംഭവദിവസം യുവതിയും പ്രതിയും ഒന്നിച്ച്‌ ബൈക്കില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള വാഹന പരിശോധനയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. 

ഇയാളുടെ ഫോണ്‍ രേഖകളും കേസില്‍ നിര്‍ണായകമായി. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. നേരത്തെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കേസും പ്രതിക്കെതിരേയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.