വണ്ടിപ്പെരിയാർ: വീട്ടുമുറ്റത്തു ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന വിദ്യാർഥി ഗേറ്റ് ദേഹത്തു മറിഞ്ഞുവീണു മരിച്ചു. വണ്ടിപ്പെരിയാർ ഗാന്ധിനഗർ കോളനിയിൽ അൻപുഭവൻ വീട്ടിൽ തമിഴ്സെൽവൻ (കരസേനാ ഉദ്യോഗസ്ഥൻ) - മുത്തുലക്ഷ്മി (ഗ്രാൻബി എൽപി അധ്യാപിക) എന്നിവരുടെ ഇളയമകൻ അമൻ (ഒന്പത്) ആണ് മരിച്ചത്.[www.malabarflash.com]
വണ്ടിപ്പെരിയാർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. അവധി ദിവസമായതിനാൽ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമൻ. ഇതിനിടയിൽ ഇവരുടെ വീടിന്റെ മുൻവശത്തു സ്ഥാപിച്ചിട്ടുള്ള ഗേറ്റിൽ കയറുകയും ഗേറ്റ് മറിഞ്ഞു കുട്ടിയുടെ ദേഹത്തേക്കു വീഴുകയുമായിരുന്നു.
1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല. ബഹളംവച്ച് അയൽവാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വശങ്ങളിലേക്കു തള്ളിനീക്കുന്ന തരം ഗേറ്റിന്റെ കൊളുത്ത് അടർന്നുപോയതാണ് അപകട കാരണം. വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി. രാജേന്ദ്രന്റെ ഇളയ സഹോദരന്റെ മകനാണ് അമൻ. അമിത് കുമാർ സഹോദരനാണ്.

No comments:
Post a Comment