കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴിൽ നിർമ്മാണം പൂര്‍ത്തീകരിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
എം.കെ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, ബല്ലാ കടപ്പുറം മഹല്ല് ജമാഅത്ത് ഖത്തീബ് ഹാഫിള് ഷംസീർ ഫൈസി ഇർഫാനി, സി.എം ഖാദര്‍ ഹാജി, സി.കെ റഹ്മത്തുള്ള, ബഷീര്‍ വെള്ളിക്കോത്ത്, മുസ്തഫ തായന്നൂർ, സൈഫ് ലൈന്‍ അബൂബക്കര്‍, എം മൊയ്തു മൗലവി, ഹമീദ് ചേരക്കാടത്ത്, പുത്തൂർ മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം മുഹമ്മദ് കുഞ്ഞി, എ കെ മൊയ്‌തീൻ, സലീം ഇട്ടമ്മൽ, എം.എസ് ഫൈസല്‍., കെ.എച്ച് ഇബ്രാഹിം, സി.എച്ച് മൊയ്തീന്‍ കുഞ്ഞി, സി.എച്ച് ഹമീദ് ഹാജി, ആസിഫ് എംപി, സലീം ബാരിക്കാട്, കൊവ്വല്‍ അബ്ദുറഹ്മാന്‍, ജംഷീദ് ചിത്താരി, ജബ്ബാര്‍ ചിത്താരി, റംഷീദ് തോയമ്മല്‍, ആബിദ് ആറങ്ങാടി, സുറൂര്‍ മൊയ്തു ഹാജി, യൂനുസ് വടകരമുക്ക്, ഇര്‍ഫാദ്, ബാസിത്ത് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
എം.പി ജാഫര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment