ബേക്കൽ: ശിങ്കാരിമേളം പരിപാടി അവതരിപ്പിക്കാൻ ബാംഗ്ളൂരിലെക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് മൈസൂർ-ബാംഗ്ളൂർ ദേശീയ പാതയിൽ വെച്ച് നടന്ന അപകടത്തിൽ പള്ളിക്കരയിലെ തെക്കേകുന്ന് ഗുരു വാദ്യസംഘം കലാകാരന്മാർക്ക് നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു.[www.malabarflash.com]
കർണ്ണാടകയിലെ മാണ്ട്യ ജില്ലയിലെ മദ്ദൂര് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ബസിന് മുമ്പേ സഞ്ചരിച്ചിരുന്ന ട്രക്ക് പെട്ടെന്ന് എതിർ ദിശയിലുള്ള റോഡിലേക്ക് പ്രവേശിക്കുന്നതിനു വേണ്ടി ബ്രേക്ക് ചെയ്തപ്പോൾ ബസ് ട്രക്കിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബസ് അതെ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച് 20അടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിയുകയും ചെയ്തു.
നിസാര പരുക്കുകളോടെ രക്ഷപ്പെട്ട വാദ്യസംഘം കലാകരന്മാർ നാട്ടിൽ തിരിച്ചെത്തി. ശനിയാഴ്ചയാണ് അപകടം നടന്നത്.
No comments:
Post a Comment