Latest News

ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി

ബേക്കൽ: ബേക്കൽ ഡെസ്റ്റിനേഷനിലെ ഉത്തരവദിത്ത ടൂറിസം സംരഭകരെ കുറിച്ച് പഠിക്കാൻ മഞ്ചേശ്വരം ഗവൺമെൻറ് കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.[www.malabarflash.com]

തദ്ദേശീയർ ടൂറിസത്തിൽ നിന്നും വരുമാനമുണ്ടാക്കുന്ന വട്ടിമടയൽ ,മൺപാത്ര നിർമാണം, കള്ള് ചെത്ത് തുടങ്ങിയ വിവിധ കേന്ദ്രങ്ങൾ സന്ദർഷിച്ച് സംരഭകരുടെ വീട്ടിലുണ്ടാക്കിയ നാടൻ ഭക്ഷണവും വിദ്യാർത്ഥികൾ കഴിച്ചു.

ബേക്കലിലെ ആർ ടി  മിഷൻ പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ വകുപ്പ് മേധാവി ഡോക്ടർ സിന്ധു ജോസഫ് , ജിയോഗ്രഫി പ്രൊഫസർ വിനീഷ്, ജില്ലാ ഉത്തരവാദിത്ത മിഷൻ കോർഡിനേറ്റർ ശ്രീമതി. ധന്യ ,എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.