കാസര്‍കോട്: കാഞ്ഞങ്ങാട് - കാസര്‍കേട് കെഎസ്ടിപി റോഡില്‍, അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ച ചന്ദ്രഗിരി പാലത്തില്‍, ഈ മാസം 19 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രിത രീതിയില്‍ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ സജിത് ബാബു അറിയിച്ചു.[www.malabarflash.com]
കെ.എസ്.ടി.പി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ജനുവരി19 ന് രാവിലെ എട്ടുമണി മുതല്‍ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, എന്നിവ ഗതാഗതം നടത്തുന്നതിന് അനുവദിക്കും.
എന്നാല്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവലിയ വാഹനങ്ങള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ മാത്രമേ ചന്ദ്രഗിരി പാലത്തിലൂടെ പ്രവേശനം അനുവദിക്കൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഈ നിര്‍ദേശം ലംഘിക്കുന്ന വലിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വലിയ വാഹനങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണം ഫെബ്രുവരി ഒന്നു വരെ കര്‍ശനമായി
No comments:
Post a Comment