Latest News

ദിനേശ്‌ ബീഡി 50–-ാം വാർഷിക സമാപനവും കുടുംബസംഗമവും

കാസർകോട്‌: കേരള ദിനേശ്‌ ബീഡി കാസർകോട്‌ ബീഡിത്തൊഴിലാളി വ്യവസായ സഹകരണ സംഘം 50–-ാം വാർഷികാഘോഷ സമാപനവും കുടുംബസംഗമവും കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ അധ്യക്ഷനായി.[www.malabarflash.com]

കേരള ദിനേശ്‌ബീഡി കേന്ദ്രസംഘം സെക്രട്ടറി കെ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസംഘം ഡയറക്ടർമാരായ കെ ബാലകൃഷ്‌ണൻ, കെ ബേബി ഷെട്ടി, ബേഡകം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രമണി, എഐടിയുസി ജില്ലാപ്രസിഡന്റ്‌ ടി കൃഷ്‌ണൻ, കെ കുഞ്ഞിരാമൻ, വി നാരായണൻ, കെ കുഞ്ഞിരാമൻ, പി ജാനകി, എ നാരായണൻ എന്നിവർ സംസാരിച്ചു. 

വിദഗ്‌ധ ബീഡിത്തൊഴിലാളികൾക്കുള്ള കേന്ദ്രസംഘത്തിന്റെ ക്യാഷ്‌ അവാർഡ്‌ കെ ബാലകൃഷ്‌ണൻ സമ്മാനിച്ചു. സുബ്ബണ്ണ ആൾവ സ്വാഗതവും കെ ഭാസ്‌കരൻ നന്ദിയും പറഞ്ഞു.

കലാമേള താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ദാമോദരൻ ഉദ്‌ഘാടനം ചെയ്‌തു. എ നാരായണൻ അധ്യക്ഷനായി. വി ആർ സദാനന്ദൻ, ബാലകൃഷ്‌ണൻ ചെർക്കള, ടി കെ രാജശേഖരൻ, കെ ഭാസ്‌കരൻ, കെ വിനോദ്‌ എന്നിവർ സംസാരിച്ചു. ബി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.