പാലക്കാട്: പിതാവിനെ സംരക്ഷിക്കാത്ത മകളുടെ ആധാരം റദ്ദ് ചെയ്ത് പാലക്കാട് ആർ.ഡി.ഒ. ചിറ്റൂര്‍ തത്തമംഗലം സ്വദേശിയായ മുതിര്‍ന്ന പൗരന്റെ അപേക്ഷയിലാണ് പാലക്കാട് മെയിൻറനന്‍സ് ട്രൈബ്യൂണല്‍ പ്രിസൈഡിങ് ഓഫിസറും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമായ പി.എ. വിഭൂഷണന്‍ ആധാരം റദ്ദാക്കാന്‍ ഉത്തരവിട്ടത്.[www.malabarflash.com]
മകള്‍ തന്നെയും ഭാര്യയെയും സംരക്ഷിക്കുമെന്ന ഉറപ്പിന്മേല് സ്വത്തുക്കള്‍ സെറ്റില്‍മെന്റായി രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്നും അതിനുശേഷം മകള്‍ സംരക്ഷിക്കുകയോ, ആവശ്യങ്ങള്‍ നിറവേറ്റുകയോ ചെയ്തില്ലെന്നും കാണിച്ചാണ് ഹരജിക്കാരൻ ട്രൈബ്യൂണലിനെ സമീപിച്ചത്.
മകളോട് നേരിട്ട് ഹാജരാകാന്‍ പലതവണ നോട്ടീസയച്ചെങ്കിലും ട്രൈബ്യൂണൽ മുമ്പാകെ ഹാജരാവുകയോ, തന്റെ ഭാഗം വിശദീകരിക്കുകയോ ചെയ്യാത്തതിനാല്‍ മെയിൻറനന്‍സ് ആക്ട് -2007ലെ സെക്ഷന്‍ ആറ് (നാല്) പ്രകാരം എതിര്‍കക്ഷിയായ മകളെ എക്സ്പാര്‍ട്ടിയായി തീരുമാനിക്കുകയായിരുന്നു. വസ്തു കൈമാറിക്കിട്ടിയ ശേഷം അപേക്ഷകന്റെ സുഖസൗകര്യങ്ങളും ഭൗതിക ആവശ്യങ്ങളും മകള്‍ നിരസിച്ചതായി ട്രൈബ്യൂണലിന് ബോധ്യമായതിനെ തുടർന്നാണ് ആധാരം റദ്ദാക്കിയത്.

No comments:
Post a Comment