Latest News

ഹജ്ജ് തീർത്ഥാടകരുടെ രേഖകൾ കണ്ണൂരിൽ സ്വീകരിക്കും

കണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുവാൻ അവസരം ലഭിച്ച ഹാജിമാരുടെ പാസ്‌പോർട്ടും അനുബന്ധ രേഖകളും സ്വീകരിക്കുന്നതിനുള്ള താത്ക്കാലിക കേന്ദ്രം ഈ മാസം 30, 31 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ കണ്ണൂർ കളക്ടറേറ്റിൽ പ്രവർത്തിക്കും.[www.malabarflash.com]

രാവിലെ 9 മണി മുതൽ വൈകന്നേരം 5 മണി വരെ ഇവിടെ രേഖകൾ സമർപ്പിക്കാം. 

തെരഞ്ഞെടുക്കപ്പെട്ട ഹാജിമാർ ഒന്നാം ഗഡു സംഖ്യ 81,000 രൂപാ വീതം ഫെബ്രുവരി 15 നകം സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ നിക്ഷേപിക്കണം. 

 കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ട്രയിനർ അമാനുള്ളാഹ്.എൻ.കെ. (9446111188), ട്രയിനർമാരായ തൃക്കരിപ്പൂർ ഏരിയ: എ.പി.പി.കുഞ്ഞഹമ്മദ് (9400460404), കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന - ചെറുവത്തൂർ ഏരിയ: ഇ.കെ.അസ്ലം (9961501702), ഷബീന (9605202222), കാഞ്ഞങ്ങാട് - നീലേശ്വരം ഏരിയ: എൻ.പി.സൈനുദ്ദീൻ (9446640644), മുഹമ്മദ് .ടി.എം (8891242313), ചിത്താരി-കുണിയ ഏരിയ: എം.ടി.അഷ്റഫ് (9496143420), ഉദുമ - കോട്ടിക്കുളം ഏരിയ: സി.ഹമീദ് ഹാജി (9447928629), അബ്ദുൾ ഖാദർ (9446296917), സഫിയാബി (9495985759),കാസറഗോഡ് എരിയ: എം.അബ്ദുൾ റസാഖ് (9388454747), ദേലംപാടി-ബദിയടുക്ക ഏരിയ: മുഹമ്മദ് സലീം (9446736276), ചെർക്കളം ഏരിയ: സിറാജുദ്ദീൻ.ടി.കെ. (9447361652), കുമ്പള ഏരിയ: സുലൈമാൻ കരിവെള്ളൂർ (9496709775), പി.എം.മുഹമ്മദ് (9895500073), ഉപ്പള-മഞ്ചേശ്വരം ഏരിയ: സി.അബ്ദുൾ ഖാദർ മാസ്റ്റർ (9446411353), ആയിഷത്ത് താഹിറ (9995335821) എന്നിവരുമായി ബന്ധപ്പെടണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.