പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ധനു മാസത്തിലെ ചെറിയ കലംകനിപ്പ് നിവേദ്യം 7നു നടക്കും. മകരത്തിലെ വലിയ കലം കനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായാണിത് നടത്തുന്നത്.[www.malabarflash.com]
രാവിലെ ഭണ്ഡാരവീട്ടിൽ നിന്നുള്ള പണ്ടാരക്കലമാണ് ആദ്യം സമർപ്പിക്കുക. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് വ്രതശുദ്ധിയോടെ പുത്തൻ മൺകലങ്ങളിൽ കുത്തിയ പച്ചരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക മുതലായവ നിറച്ച് വാഴയിലകൊണ്ട് കലത്തിന്റെ വായ മൂടികെട്ടി കയ്യിൽ കുരുത്തോലയുമായി സ്ത്രീകൾ ക്ഷേത്ര പ്രദക്ഷിണം നടത്തി സമർപ്പണം നടത്തും.
ക്ഷേത്രത്തിലെത്തുന്നവർക്കു ഉണക്കിലരി കഞ്ഞിയും അച്ചാറും ചേർത്ത് പ്രത്യേക രുചിക്കൂട്ടിൽ തയ്യാറാക്കുന്ന ഉച്ചഭോജനം നൽകും. കലത്തിലെ വിഭവങ്ങൾ ചേർത്ത് പാകം ചെയ്ത ചോറും ചുട്ടെടുത്ത അടയും കലത്തിൽ നിറച്ച് അന്ന് തന്നെ സന്ധ്യ കഴിഞ്ഞ് കലശാട്ടിനു ശേഷം പ്രസാദമായി നൽകും.
No comments:
Post a Comment