തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഈയാവശ്യം ഉന്നയിച്ചു പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരള നിയമസഭ.[www.malabarflash.com]
രാജ്യത്തു മതനിരപേക്ഷത നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം ഒരുമിച്ച് ഈ നിയമത്തെ എതിർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നടപടികളുടെ തുടക്കമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രമേയം പാസാക്കിയതിലൂടെ നിയമസഭയുടെ അന്തസ് ഉയർന്നിരിക്കുകയാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നോട്ടീസ് നൽകിയ പ്രമേയമാണ് നിയമസഭ പാസാക്കിയത്. രണ്ടു മണിക്കൂർ ചർച്ചയ്ക്കു ശേഷമാണ് പ്രമേയം പാസാക്കിയത്. ഭരണ- പ്രതിപക്ഷ അംഗങ്ങളും സ്വതന്ത്രനായ പി.സി. ജോർജും പൗരത്വ നിയമ ഭേദഗതിയെ എതിർത്തും പ്രമേയത്തെ അനുകൂലിച്ചും സംസാരിച്ചു.

ബിജെപി അംഗം ഒ. രാജഗോപാൽ മാത്രമാണ് പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രസംഗിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചവരാണ് ഇപ്പോൾ വീരസ്യം പറയുന്നതെന്ന് രാജഗോപാൽ പറഞ്ഞപ്പോൾ ബഹളം കൂട്ടി പ്രതിപക്ഷം ചാടിയെണീറ്റു.
പൗരത്വം നൽകുന്നതിനായി പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്ന പൗരത്വ നിയമ ഭേദഗതി മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുന്പോൾ മതരാഷ്ട്ര സമീപനമാണ് അതിൽ ഉൾച്ചേർന്നിരിക്കുന്നത്. ഇതു ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് പ്രമേയത്തിൽ പറയുന്നു.

No comments:
Post a Comment