ചണ്ഡിഗഡ്: വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയെന്നു ടിവി ഷോയിൽ സമ്മതിച്ച യുവാവ് അറസ്റ്റിൽ. മനീന്ദർ സിംഗ് എന്ന യുവാവാണ് അറസ്റ്റിലായത്. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സരബ്ജിത് കൗറി (27) നെയാണ് ഈ പുതുവർഷരാത്രിയിൽ കൊലപ്പെടുത്തിയത്.[www.malabarflash.com]
ചൊവ്വാഴ്ച ചാനൽ സ്റ്റുഡിയോയിൽ എത്തിയ യുവാവ് കൗറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തി. ഉടൻതന്നെ ചാനൽ അധികൃതർ പോലീസിനു വിവരം നൽകി. തുടർന്നു ലൈവ് പ്രോഗ്രാം നൽകുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2010-ൽ ഹരിയാനയിലെ കർനാലിൽ നടന്ന മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. 2010-ൽ തന്നെ മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്തിയെന്ന് ഇയാൾ ചാനൽ അഭിമുഖത്തിനിടെ സമ്മതിച്ചു. മനീന്ദർ വെളിപ്പെടുത്തിയ യുവതിയുടെ കൊലപാതകം പോലീസിനു തെളിയിക്കാനായിട്ടില്ല.
കൊല്ലപ്പെട്ട യുവതിക്ക് ബന്ധുവായ മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ടു കൊലപ്പെടുത്തിയെന്നും ഇയാൾ പരിപാടിയിൽ പറഞ്ഞു. കൗറിനെ ഇയാൾ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു.
സൻഗ്രൂർ സ്വദേശിയായ സരബ്ജിത് കൗറിനെ ഈ വർഷം ഒന്നിന് ചണ്ഡിഗഡിലെ ഹോട്ടൽ മുറിയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. മനീന്ദറാണ് കൊലയ്ക്കു പിന്നിലെന്നു പോലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

No comments:
Post a Comment