ന്യൂഡൽഹി: നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസിലെ രണ്ടാം പ്രതിയായ മുകേഷ് സിംഗിന്റെ വധശിക്ഷ ഉറപ്പായി. ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാർ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതിക്ക് കൈമാറിയത്.[www.malabarflash.com]
ഹർജി തള്ളണമെന്ന ശിപാർശയോടെയായിരുന്നു കൈമാറിയത്. തീരുമാനമെടുക്കാൻ കാലതാമസം വരുത്താതെ രാവിലെ തന്നെ രാഷ്ട്രപതി ദയാഹർജി തള്ളി. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങേണ്ടതുണ്ട്.

പ്രതിയായ വിനയ് ശർമയുടേയും മുകേഷ് സിംഗിന്റെയും തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദയാഹർജി നൽകിയത്. നേരത്തെ മുകേഷ് സിംഗിന്റെ ദയാഹർജി തള്ളണമെന്ന് ലഫ്. ഗവർണർ ശിപാർശ ചെയ്തിരുന്നു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുതിയ തീയതി അടക്കം വിശദമായ റിപ്പോർട്ട് നൽകാൻ തിഹാർ ജയിൽ അധികൃതർക്ക് ഡൽഹി കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ദയാഹർജി നൽകിയത് ചൂണ്ടിക്കാട്ടി വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജി പരിഗണി ച്ചാണ് കോടതിയുടെ നടപടി. ദയാഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ ജനുവരി ഏഴിനു പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കണമെന്ന് മുകേഷ് സിംഗി നുവേണ്ടി ഹാജരായ വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം തേടിയെങ്കിലും ശിക്ഷ നടപ്പിലാക്കുന്നതു സംബന്ധിച്ച് പുതിയ തീയതി സർക്കാർ നൽകിയിട്ടില്ലെന്ന മറുപടിയാണ് തിഹാർ ജയിൽ അധികൃതർ നൽകിയത്. തുടർന്ന്, പുതിയ തീയതി അടക്കം നടപടികൾ വിശദമാക്കുന്ന റിപ്പോർട്ട് നൽകാൻ സെഷൻസ് കോടതി ജഡ്ജി സതീഷ് അറോറ നിർദേശിക്കുകയായിരുന്നു. നേരത്തെ ജനുവരി 22ന് രാവിലെ ഏഴിന് ശിക്ഷ നടപ്പിലാക്കുന്നതിനായാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

No comments:
Post a Comment