ഗാലക്സി എസ് 10 ലൈറ്റ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സാംസങ്. എക്സിനോസ് 9810 എസ്.ഒ.സി പ്രൊസസറിന്റെ കരുത്തിലാണ് ഫോണെത്തുന്നത്.[www.malabarflash.com]
4500 എം.എ.എച്ച് ബാറ്ററിയാണ് പ്രധാന സവിശേഷത. ഇൻഫിനിറ്റി ഒ ഡിസ്പ്ലേയും ഫോണിന്റെ പ്രത്യേകതയാണ്.
6.7 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഇൻഫിനിറ്റി-ഒ സൂപ്പർ അമലോഡഡ് ഡിസ്പ്ലേയാണ് നോട്ട് 10 ലൈറ്റിന് സാംസങ് നൽകിയിരിക്കുന്നത്. എക്സിനോസ് 9810 ഒക്ടാകോർ എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുന്നത്.
6 ജി.ബി, 8 ജി.ബി റാം ഓപ്ഷനുകളിൽ ഫോണെത്തും. 128 ജി.ബിയാണ് സ്റ്റോറേജ്. മെക്രോ എസ്.ഡി കാർഡ് വഴി സ്റ്റോറേജ് 1 ടി.ബി വരെ വർധിപ്പിക്കാം.
ട്രിപ്പിൾ റിയർ കാമറ സിസ്റ്റമാണ് ഗാലക്സി നോട്ട് 10 ലൈറ്റിൽ സാംസങ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസോട് കൂടിയ 12 മെഗാപിക്സലിന്റേതാണ് പ്രധാന കാമറ. വൈഡ് ആംഗിൾ, ടെലിഫോട്ടോ ലെൻസോട് കൂടിയ മറ്റ് രണ്ട് കാമറകളും ഫോണിൽ സാംസങ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. 32 മെഗാപിക്സലിന്റേറതാണ് സെൽഫി കാമറ.
ഫോണിന്റെ 6 ജി.ബി റാം 128 ജി.ബി മോഡലിന് 38,999 രൂപയും 8 ജി.ബി റാം 128 ജി.ബി മോഡലിന് 40,999 രൂപയുമാണ് വില. ഫെബ്രുവരി മൂന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ഫോൺ ലഭ്യമായി തുടങ്ങും.

No comments:
Post a Comment