Latest News

ഇരിയണ്ണിയില്‍ കൈലാസ് ഓഡിറ്റോറിയം 19 ന് സിനിമാതാരം ജഗദീഷ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട് : ബോവിക്കാനം-കാനത്തൂര്‍-കുറ്റിക്കോല്‍ റോഡിനരികിലായി ഇരിയണ്ണിയില്‍ പണി കഴിപ്പിച്ച കൈലാസ് ഓഡിറ്റോറിയം ഷോപ്പിംഗ് കോപ്ലക്‌സ് ആന്റ് ഫാമിലി ക്വാര്‍ട്ടേര്‍സ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 19 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30 ന് ഓഡിറ്റോറിയം സിനിമാതാരം ജഗദീഷ് ഉദ്ഘാടനം ചെയ്യും. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി നിര്‍വ്വഹിക്കും. ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എം പ്രദീപ് നിര്‍വ്വഹിക്കും. ഓഫീസ് മുന്‍ മന്ത്രി സി ടി അഹമ്മദലിയും, വെബ്‌സൈറ്റ് സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനും, ഭക്ഷണശാല മുന്‍ എം എല്‍ എ പി രാഘവനും ഉദ്ഘാടനം ചെയ്യും.

ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍, ബി ജെ പി ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി, മുന്‍ എം എല്‍ എ മാരായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എം അനന്തന്‍ നമ്പ്യാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.