Latest News

പാസ് ലഭിച്ചവര്‍ക്കു മണലിനു ബദല്‍ സംവിധാനം

കാസര്‍കോട് : ഫെബ്രുവരി 20,21 തീയതികളില്‍ വിവിധ തൊഴില്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്ത് പ്രസ്തുത ദിവസങ്ങളിലേക്ക് ഇ-മണല്‍ പാസ് ലഭിച്ചവര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി.ഫെബ്രുവരി 20 നു മണല്‍ പാസ് ലഭിച്ചവര്‍ക്ക് ഫെബ്രുവരി 24നും, ഫെബ്രുവരി 21 നു പാസ് ലഭിച്ചവര്‍ക്കു മാര്‍ച്ച് മൂന്നാം തീയതിയും മണല്‍ നല്‍കുന്നതാണ്. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.എല്ലാ ഉപഭോക്താക്കളും ഇപ്പോള്‍ ലഭിച്ച പാസ്സ് തന്നെ ഉപയോഗിച്ചാല്‍ മതി. ബദല്‍ ദിവസങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ പോര്‍ട്ട് ഓഫീസിലും,കടവുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളിലും ലഭ്യമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.