Latest News

ജില്ലയില്‍ 94,404 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

കാസര്‍കോട്:പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 94,404 കുട്ടികള്‍ക്ക് മരുന്ന് നല്‍കി. ഇതില്‍ 441 പേര്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ്. ജില്ലയിലെ 81.27 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ചവരെ ആരോഗ്യവകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, അങ്കണവാടി, ആശ, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും.
ജില്ലയില്‍ 1237 ബൂത്തുകളിലായാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്. സര്‍ക്കാര്‍ ആസ്​പത്രികള്‍, 247 സബ്‌സെന്ററുകള്‍, തിരഞ്ഞെടുത്ത അങ്കണവാടികള്‍, സ്വകാര്യ ആസ്​പത്രികള്‍, സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, അതിര്‍ത്തികേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മരുന്ന് നല്‍കിയത്.
റോട്ടറി ക്ലബ്ബ്, ഐ.എം.എ., ഐ.എ.പി., ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ യാത്രക്കാരായ കുട്ടികള്‍ക്ക് 29 പ്രത്യേക കേന്ദ്രങ്ങള്‍ വഴിയും തുള്ളിമരുന്ന് നല്‍കി.
ജില്ലാതല ഉദ്ഘാടനം മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത നിര്‍വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ഗോപിനാഥന്‍ പോളിയോദിന സന്ദേശം നല്‍കി.
ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എ.മുരളീധര നല്ലൂരായ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മടത്തിനാട്ട് രാജന്‍, പി.സത്യ, കെ.വി.സുഷമ, വി.കൃഷ്ണന്‍, കെ.ശോഭന, എ.വി.ബാലകൃഷ്ണന്‍, സി.ദുരൈരാജ്, ഡോ. ബിജേഷ് ഭാസ്‌കരന്‍, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍, എം.ശശിധരന്‍, എം.പി.ശ്രീമണി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നൃത്തശില്പവും അരങ്ങേറി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.