Latest News

തങ്കമണി കൊലക്കേസ്: കുറ്റപത്രം അതിവേഗ കോടതിക്കു കൈമാറി

കാഞ്ഞങ്ങാട്:കരിന്തളം മയ്യങ്ങാനത്തെ തങ്കമണി വധക്കേസിന്റെ കുറ്റപത്രം ജില്ലാ സെഷന്‍സ് കോടതി കാസര്‍ഗോഡ് അഡീഷണല്‍ അതിവേഗ കോടതിക്ക് (രണ്ട്) കൈമാറി. കേസിന്റെ വിചാരണ ഏപ്രില്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും. 2010 ഓഗസ്റ്റ് 17നു വൈകുന്നേരമാണു കാസര്‍ഗോഡ് ജില്ലാ ഉപഭോക്തൃ കോടതി സൂപ്രണ്ടായിരുന്ന ഭാസ്‌കരന്റെ ഭാര്യ തങ്കമണി മയ്യങ്ങാനത്തെ ഭര്‍തൃവീട്ടിലെ അടുക്കള മുറിയില്‍ കൊലചെയ്യപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ടു കോട്ടച്ചേരിയിലെ വുഡ്‌ലക്‌സ് ഫര്‍ണിച്ചര്‍ കടയുടമയായ പാപ്പിനിശേരി സ്വദേശി അബ്ദുല്ല താസിയെ അന്നത്തെ നീലേശ്വരം സിഐ സി.കെ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. എല്‍ഐസി ഏജന്റ് കൂടിയായിരുന്ന തങ്കമണി താസിയുടെ കടയില്‍ നിത്യസന്ദര്‍ശകയായി മാറുകയും താസിയുമായുള്ള അടുപ്പം മുതലെടുത്ത് കടയില്‍ നിന്നും ഫര്‍ണിച്ചര്‍ സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതുവഴി വലിയൊരു തുക താസിക്ക് നല്‍കാനുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടാകുകയും പിന്നീട് മാനസികമായി അകലുകയും ചെയ്തു. പണം വാങ്ങാനായി താസി മയ്യങ്ങാനത്തെ വീട്ടിലെത്തിയ താസി വാക്തര്‍ക്കത്തിനിടെ തങ്കമണിയെ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ഭര്‍ത്താവ് ഭാസ്‌കരന്‍ ജോലി സ്ഥലത്തായതിനാല്‍ തങ്കമണിയും കുഞ്ഞും മാത്രമാണ് മയ്യങ്ങാനത്തെ വീട്ടിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് ഭാസ്‌കരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു തങ്കമണിയെ വീട്ടിനകത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണെ്ടത്തിയത്. ഭാസ്‌കരന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് താസിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് ഇപ്പോള്‍ അതിവേഗ കോടതിക്കു കുറ്റപത്രം കൈമാറിയിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.