മംഗലാപുരം: കര്‍ണാടകയിലെ ഹാസന് ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഉഡുപ്പി ജില്ലയിലെ കുന്ദാപുരത്തിനടുത്ത ഗാംഗോളി സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
സുബ്രഹ്മണ്യ(35), മാതാവ് വിജയലക്ഷ്മി(54), സുബ്രഹ്മണ്യയുടെ ഭാര്യ ശോഭ(28), മകന് ആദിഷ്(ഒന്നര വയസ്), സഹോദരി സുധ(23) എന്നിവരാണ് മരിച്ചത്. തുംകൂറില്നിന്നും കുന്ദാപുരത്തേക്കു വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാര്‍ ഹാസനടുത്ത കൊഡിഹാള്ളിയില് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 1.45ഓടെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനിയറാണ് സുബ്രഹ്മണ്യ. കര്‍ണാടക ബാങ്കിന്റെ തുംകൂര്‍ ശാഖയില്‍ ക്ലര്‍ക്കാണ് ശോഭ. സുധ ബാംഗളൂരിലെ മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാരിയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
കുമ്പള: 13 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുബണൂരിലെ ബാലകൃഷ്ണന് (48) ആണ്...
-
മുംബൈ: മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് അഞ്ചാമനെ പ...

No comments:
Post a Comment