Latest News

എന്‍ഡോസള്‍ഫാന്‍ അവകാശ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി അമ്മമാരുടെ റോഡ് ഉപരോധം

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ദേശീയപാത അമ്മമാര്‍ ഉപരോധിച്ചു. പത്തു മിനിട്ടോളമാണ് റോഡ് ഉപരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണെന്നും, ഭരണകൂടത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഇന്ന് റോഡ് ഉപരോധിക്കുന്നതെന്നും സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നിരവധി പേരാണ് ദിവസവും സമര പന്തല്‍ സന്ദര്‍ശിക്കുന്നത്. നിരാഹാരമനുഷ്ഠിക്കുന്ന പി കൃഷ്ണന്‍ പുല്ലൂര്‍, സുഭാഷ് ചീമേനി എന്നിവരുടെ ആരോഗ്യനില വളരെ മോശമായതായി അവരെ പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു.

എട്ടാം ദിവസത്തെ അനിശ്ചിത കാല നിരാഹാര സമരത്തിന്റെ എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ അമ്പലത്തറയിലെ മുനീഷ ഉദ്ഘാടനം ചെയ്തു. ടി ശോഭന, ഡോ. സുരേന്ദ്രനാഥ്, എന്‍ മുരളീധരന്‍, പി നളിനി തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.