കാസര്‍കോട് : കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലെത്തിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എം എല്‍ എ യുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കളക്ടര്‍ സുധീര്‍ബാബു എന്നിവര്‍ സമര പന്തലിലെത്തിയാണ് ചര്‍ച്ച നടത്തിയത്.
സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും പരിഹാരം ഉണ്ടാക്കുമെന്നും എം എല്‍ എ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റിയെ നിയോഗിക്കും. മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഇതിനായി അടുത്ത ദിവസം തന്നെ ചര്‍ച്ചക്ക് വിളിക്കുമെന്നും എം എല്‍ എ പറഞ്ഞു.. എന്നാല്‍ ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമേ സമരത്തില്‍ നിന്നും പിന്‍മാറുകയുള്ളുവെന്ന് സമരസമിതി നേതാക്കള്‍ എം എല്‍ എ യെ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കാസര്‍കോട്: പ്രസവത്തിന് ശേഷം രക്തസ്രാവം നിലക്കാത്തതിനെത്തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തെ ആ...

No comments:
Post a Comment