Latest News

ദുബൈ ഭക്ഷ്യമേളയില്‍ വന്‍ ജനത്തിരക്ക്

ദുബൈ: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയായ “ഗള്‍ഫ് ഫുഡ്’ ഈ വര്‍ഷം ജനബാഹുല്യംകൊണ്ടും ഇന്ത്യന്‍ കമ്പനികളുടെ വന്‍ പ്രാതിനിധ്യംകൊണ്ടും ശ്രദ്ധേയമായി. നാലുദിവസം നീണ്ടുനില്‍ക്കുന്ന മേള തിങ്കളാഴ്ച ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് ആണ് ഉദ്ഘാടനം ചെയ്തത്. യു.എ.ഇ വിദേശവ്യാപാര മന്ത്രി ശെയ്ഖ് ലുബ്‌ന അല്‍ഖാസിമിയും ചടങ്ങില്‍ സംബന്ധിച്ചു. 110 രാജ്യങ്ങളില്‍നിന്നായി 4200 സ്ഥാപനങ്ങള്‍ പങ്കെടുക്കുമ്പോള്‍ 256 സ്ഥാപനങ്ങളുമായി ഇന്ത്യയാണ് വിദേശരാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്ത്. കേരളത്തില്‍നിന്നു മാത്രം രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം 11 കമ്പനികള്‍ മേളയിലുണ്ട്
ഭക്ഷ്യോല്‍പ്പാദനത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തും പഴങ്ങളുടെ ഉല്‍പ്പാദനത്തില്‍ രണ്ടാംസ്ഥാനത്തുമാണെന്ന് അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (അപേഡ) ജനറല്‍ മാനേജര്‍ ഡോ. തരുണ്‍ ബജാജ് തേജസിനോട് പറഞ്ഞു. വ്യത്യസ്തമായ ഭക്ഷ്യവസ്തുക്കളുമായാണ് വിവിധ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
പ്രമുഖ സ്ഥാപനങ്ങളെല്ലാം ഡസന്‍കണക്കിന് പാചകക്കാരുമായി എത്തി അപ്പപ്പോള്‍ പാചകം ചയ്താണു പ്രദര്‍ശിപ്പിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.