Latest News

മലപ്പുറത്ത് ലീഗൊന്നനങ്ങിയാല്‍ സി.പി.എം ഉണ്ടാവില്ല: ഫൈസല്‍ ബാബു

പട്ടുവം: അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയിലായപ്പോല്‍ ഭീരുത്വത്തിന്റെ പ്രതീകമായി സയനഡ് കഴിച്ച് ആത്മഹത്യ ചെയ്ത ചെഗുവേരയെ ധീര രക്തസാക്ഷിയായി ഡി.വൈ.എഫ്.ഐ വി്പ്‌ളവ വീരസ്തുതി പാടുമ്പോള്‍ രണ്ടര മണിക്കൂര്‍ വിചാരണ നടത്തി പാര്‍ട്ടി കോടതി വിധി നടപ്പിലാക്കിയപ്പോള്‍ ധീരതയോടെ മരണം ഏററുവാങ്ങിയ അബ്ദുല്‍ ഷുകൂര്‍ എത്രമാത്ര വാഴ്ത്തപ്പെടേണ്ടവനാണെന്ന് ഓര്‍ക്കണമെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു.
കണ്ണൂരില്‍ അല്‍പ്പം മുന്‍തൂക്കമുണ്ടെന്ന് കരുതി എതിര്‍പ്പുളളവരെ കൊന്ന് കൊലവിളിക്കുന്ന സി.പി.എം, മലപ്പുറത്ത് മുസ്‌ലിം ലീഗൊന്നനങ്ങിയാല്‍ പിന്നെ അവിടെ സി.പി.എം ഉണ്ടാവില്ലെന്നോര്‍ക്കുന്നത് നല്ലതാണ്. കണ്ണൂരില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തര്‍ക്കെതിരെയുളള അക്രമത്തില്‍ ആയുധം വെച്ച് കീഴടങ്ങിയത് ആന്ധ്രയിലും ഡല്‍ഹിയിലും സി.പി.എം നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നപ്പോഴാണെന്ന് സി.പി.എം ഓര്‍ക്കണം. മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് ആരോഗ്യ ദൃഡഗാര്‍ത്ഥരായ ചെറുപ്പക്കാരുടെ രക്തം ചീന്താനല്ല, രോഗം കൊണ്ട് അവശരാകുന്നവര്‍ക്ക് രക്തദാനത്തിലൂടെജീവന്‍ നിലനിര്‍ത്താനാണ്.സംഹാരമല്ല, സമാധാനമാണ് ലീഗിന്റെ സന്ദേശം, അതാണ് പാണക്കാട് കുടുംബം നമ്മുക്ക് നല്‍കിയത്. അടിച്ചമര്‍ത്തലും അടിച്ചൊതുക്കലുമല്ല. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് മുസ്‌ലിം ലീഗ് ലക്ഷ്യം വെയ്ക്കുന്നതെന്നും പട്ടുവം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിററി സംഘടിച്ചിച്ച അബ്ദുല്‍ ഷുകൂര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അഡ്വ. ഫൈസല്‍ ബാബു പറഞ്ഞു. സമ്മേളനം കെ.കെ. നൗഷാദിന്റെ അധ്യക്ഷതയില്‍ കെ.എം. സൂപ്പി ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.