Latest News

കടത്തിന്റെ വേദനയില്‍ നരകിപ്പിക്കുന്ന ഭരണവര്‍ഗത്തോടുള്ള താക്കീതായി 'കള്ളന്‍'

കാഞ്ഞങ്ങാട്:വാശിയേറിയ തെരുവുനാടകമത്സരം തന്മയത്വത്തോടെ 'കള്ളന്‍' കൊണ്ടുപോയി. പിലാത്തറ കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ 'കള്ളന്‍' ആണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. പ്രദീപ് മണ്ടൂരിന്റെ രചനയും സംവിധാനവുമാണിതിനു വഴിയൊരുക്കിയത്. ഹൃദയം പോലും തീറെഴുതിക്കൊടുത്ത് കടത്തിന്റെ വേദനയില്‍ നരകിപ്പിക്കുന്ന ഭരണവര്‍ഗത്തോടുള്ള താക്കീതാണ് 'കള്ളന്‍'.
ചൂഷണത്തിനായി വീട്ടുമുറിയിലേക്കു വരുന്നവരുടെ മുഖം പോലും തിരിച്ചറിയാന്‍ പറ്റാത്ത വിഹ്വലത നാടകം ചര്‍ച്ച ചെയ്യുന്നു. കെ.രനിത്, ജിജിത് ഗോവിന്ദ്, രോഹിത്, ലിജേഷ്, നിവേദ്, സുജിന്‍, ഷില്‍ന മോഹന്‍, നവമി രാജ് എന്നിവരാണ് അഭിനേതാക്കള്‍.
കാസര്‍കോട് ഗവ. കോളേജിന്റെ 'നോക്കുകുത്തികള്‍'ക്കാണ് രണ്ടാം സ്ഥാനം. മണ്ണും വിണ്ണുമടക്കമുള്ള ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ രംഗവത്കരിച്ചാണ് ഈ മിടുക്കര്‍ സമ്മാനം നേടിയത്. ഉദയന്‍കുണ്ടംകുഴിയാണ് രചനയും സംവിധാനവും. എം.ശിവന്‍, ദീപിക, നിജേഷ്, ജയരജിത, ഫാത്തിമത്ത് ഷംസീറ, അഖില്‍, അനിരുദ്ധ്, ഋഷിദേവ് എന്നിവരാണ് അഭിനേതാക്കള്‍.
പയ്യന്നൂര്‍ കോളേജിന്റെ 'ഒരുവട്ടം രണ്ടുവട്ടം' മൂന്നാം സ്ഥാനം നേടി. പ്രദീപ് മണ്ടൂരാണ് രചനയും സംവിധാനവും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.