കാഞ്ഞങ്ങാട്: വയനാട്ടില്‍ നിന്നും കൊണ്ടുവന്ന പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ഇരിക്കൂറിലെ വെറ്റിലപ്പള്ളിയില്‍ വിനു എന്ന ബാബു(26)വാണ് അറസ്റ്റിലായത്.
ബിഎസ്‌സി നേഴ്‌സിംങ് വിദ്യാര്‍ത്ഥിനിയായിരുന്ന വയനാട് ആതിരപ്പള്ളി സ്വദേശിനിയായ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബാബുവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2008 ല്‍ 17 വയസ്സ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി ഉദുമയിലെ ഒരു സ്വകാര്യാശുപത്രിയില്‍ നേഴ്‌സിംങ് ട്രെയിനിയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ബാബു പെണ്‍കുട്ടിയുമായി മൊബൈ ല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയുമായിരുന്നു.
പിന്നീട് ഒളിച്ചോടിയ ഇരുവരും കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തങ്ങിയ സമയത്താണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ബാബു മുങ്ങുകയായിരുന്നു. ബാബു വഞ്ചിച്ചതായി ബോധ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തിയത്. ബാ ബുവിനെ ഇന്ന് ഉച്ചയോടെ ജി ല്ലാശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...


No comments:
Post a Comment