സംഘം ചേര്‍ന്ന് അക്രമം; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: സംഘം ചേര്‍ന്നുള്ള അക്രമത്തില്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പഴയകടപ്പുറത്തെ ഇബ്രാഹിമിന്റെ മകന് സക്കറിയ (18), സത്താറിന്റെ മകന് സാബിര്‍ (18), കരീമിന്റെ മകന് സുഹൈബ് (19), അബൂബക്കര്‍ ഹാജിയുടെ മകന് അനസ് (28) എന്നിവരാണ് അക്രമത്തിനിരയായത്. ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.റേഷന്‍കടയില്‍ പോയി തിരിച്ചുവരുമ്പോള്‍ സുഹൈബും, സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ സാബിറും, പള്ളിയില്‍ പോയി തിരിച്ച് വരുമ്പോള്‍ സക്കറിയയും ആക്രമിക്കപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റവര്‍ എസ്എസ്എഫ് പ്രവര്‍ത്തകരാണ്. എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് എസ്എസ്എഫ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...

No comments:
Post a Comment