കാഞ്ഞങ്ങാട്: യുവതിയെ കബളിപ്പിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കല്ലൂരാവി സീനത്ത് മന്‍സിലിലെ മുഹമ്മദിന്റെ ഭാര്യ എ പി താഹിറ(28)യുടെ പരാതി പ്രകാരം കല്ലൂരാവിയിലെ നാസറിനെതിരെയാണ് കേസ്. 2012 ഒക്ടോബര്‍ മാസത്തില്‍ ബിസിനസ്സ് ആവശ്യത്തിനാണെന്ന് പറഞ്ഞ് നാസര്‍ താഹിറയില്‍ നിന്നും ഏഴ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
2013 ഫെബ്രുവരി മാസത്തില്‍ തിരിച്ചുതരാമെന്ന ഉറപ്പിന്മേലാണ് നാസര്‍ താഹിറയില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ നിശ്ചിത കാലാവധി കഴിഞ്ഞിട്ടും താഹിറയ്ക്ക് പണം തിരിച്ച് നല്കാന് നാസര്‍ തയ്യാറായില്ല. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട താഹിറ നാസറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...


No comments:
Post a Comment