Latest News

ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കുറ്റപത്രം വായിക്കുന്നത് മാറ്റി

തലശ്ശേരി:ബംഗാളി പെണ്‍കുട്ടിയെ ഇരിട്ടിയില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി 25ലേക്ക് മാറ്റി. വെള്ളിയാഴ്ച കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനിരുന്നതാണ്.
പ്രതികളിലൊരാള്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരായില്ല. കാമുകനെ തേടി ഇരിട്ടിയിലെത്തിയ പെണ്‍കുട്ടി 2011 ഡിസംബര്‍ 24ന് രാത്രിയാണ് പീഡനത്തിനിരയായത്.
കാമുകനെ കണ്ടെത്താനാവാതെ സഹോദരീഭര്‍ത്താവിനും കാമുകന്റെ സുഹൃത്തിനുമൊപ്പം വരുമ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്നവരെ അടിച്ചുവീഴ്ത്തിയ ശേഷം വയത്തൂര്‍ പുഴക്കരയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഉളിക്കല്‍ വയത്തൂര്‍ സ്വദേശികളായ നാലുപേരാണ് പ്രതികള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.