Latest News

ഒപ്പുവീട്ടിലേക്ക് സ്വാഗതം

കാഞ്ഞങ്ങാട്: പൂഴിമണ്ണില്‍ വീഴില്ല ഈ ഒപ്പുവീട്. മുളയുടെ കരുത്തില്‍ ഓലപ്പുര സ്വാഗതംചെയ്യുമ്പോള്‍ കയറാതെ നിങ്ങള്‍ക്ക് പോകാനുമാകില്ല. ഉള്ളില്‍ കയറിയാല്‍ ഡല്‍ഹി പെണ്‍കുട്ടിയുടെ നിശ്വാസം കേള്‍ക്കും. അതിന്റെ പ്രതികരണം നിങ്ങള്‍ക്ക് വെളുത്ത തുണിയില്‍ ഒപ്പായി നിറയ്ക്കാം. സംഘാടകരായ വിദ്യാര്‍ഥികള്‍ നല്കുന്ന പേനയില്‍ നിങ്ങള്‍ പ്രതികരിച്ചുമടങ്ങുമ്പോള്‍ ആ പെണ്‍കുട്ടിയെ വീണ്ടും ഓര്‍ക്കും, തീര്‍ച്ച.
നിത്യാനന്ദ എന്‍ജിനിയറിങ് കോളേജിലെ എന്‍.എസ്.എസ്. ടെക്‌നിക്കല്‍ സെല്ലും ഒന്നാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുമാണ് 'സൈന്‍ ഹോം' എന്ന ഒപ്പുവീട് ഒരുക്കിയത്. 'സേവ് വുമണ്‍, സേവ് നാഷന്‍' എന്നാണ് കവാടത്തില്‍ എഴുതിവച്ചിട്ടുള്ളത്.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടെ ഒപ്പുചാര്‍ത്തി. കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡയരക്ടര്‍ വി.എസ്.അനില്‍കുമാറാണ് ആദ്യ ഒപ്പിട്ട് ഉദ്ഘാടനംചെയ്തത്. പ്രോഗ്രാം ഓഫീസര്‍ കെ.സന്ദീപ്, വളണ്ടിയര്‍ സെക്രട്ടറി പി.വി.വിനീത്, കെ.വി.ഗോകുല്‍, സാബിത്, പി.അഖില, എച്ച്.ഷബാന, എം.ഷഹര്‍ബാന എന്നിവരാണ് നേതൃത്വംനല്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.