Latest News

കവര്‍ച്ചാ കേസിലെ പ്രതി പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

തളിപ്പറമ്പ്: മോഷ്ടിച്ച ലാപ്‌ടോപ്പുമായി പിടിയിലായ യുവാവ് പോലീസ് സ്‌റ്റേഷനില്‍ മൊബൈല്‍ സിംകാര്‍ഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
വയനാട് കല്ലങ്കരി കാവുംമന്നം വടക്കേകര ഷമീര്‍ (30) ആണ് തളിപ്പറമ്പ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഫോണിലെ മൊബൈല്‍ കാര്‍ഡ് പൊട്ടിച്ച് ഇതിലെ ചെമ്പു കമ്പി ഉപയോഗിച്ചു ഞരമ്പ് മുറിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. പോലീസ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.
സംശയാസ്പദമയ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ലാപ് ടോപ് മോഷ്ടിച്ചതാണെന്നു തെളിഞ്ഞത്. ഒരു മോഷണക്കേസില്‍ ജയിലിലായിരുന്ന ഷമീര്‍ ഡിസംബര്‍ ഒന്നിനാണ് മോചിതനായത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ട്രെയിനില്‍ യാത്ര ചെയ്യവെ മോഷ്ടിച്ചതാണ് ലാപ്‌ടോപ്പ് എന്ന് ഇയാള്‍ പോലീസിനോട്ു പറഞ്ഞു. കൂടുതല്‍ ചോദ്യംചെയ്യാന്‍ മാറ്റി നിര്‍ത്തിയപ്പോഴാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഷമീറിന്റെ പേരില്‍ ആത്മഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.