കോഴിക്കോട്: ഹൈദരാബാദിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ പരിശോധന നടത്തിയത്. എല്ലാ ജില്ലയിലും പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടും പരിശോധന നടത്തിയത്.
ജനത്തിരക്കുള്ള കേന്ദ്രങ്ങളിലെ ല്ലാം പരിശോധന നടത്തണമെന്നായിരുന്നു നിര്‍ദേശം. ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരുന്നത്. കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, പാളയം ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, മാളുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ 9.30നാണ് പുതിയ ബസ്സ്റ്റാന്‍ഡില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ ബാഗുകളെല്ലാം തുറന്നു പരിശോധിച്ചു. എന്നാല്‍ സംശയകരമായ ഒന്നും കണെ്ടത്തിയിട്ടില്ല. ബോംബ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മഹേഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്...
-
ന്യൂഡൽഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മി...
-
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്ര...

No comments:
Post a Comment