Latest News

തൃച്ചംബരത്ത്‌ യുവതിയും രണ്ട്‌ മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: യുവതിയെയും രണ്ട് കുട്ടികലെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃച്ചംബരംപ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലെ ജിന്‍സിന്റെ ഭാര്യ ഷൈബി(26) മക്കളായ എയ്ഞ്ചല്‍ മേരി (മൂന്ന്), അബിഹേല്‍ (രണ്ട്) യാണ് മരണമടഞ്ഞത്. നിറയെ വെള്ളമുളളതിനാല്‍ കിണര്‍ മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് ഷൈബിയുടെ മൃതദേഹം ഭര്‍തൃവീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കിണറ്റില്‍ ചാടിയതാണെന്ന് കരുതുന്നു. ഭര്‍ത്താവ് ജിന്‍സ് 11 മണിയോടെ വീട്ടിലെത്തിയപ്പോള്‍ ഭാര്യയെയും മക്കളെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൂവരുടെയും മൃതദേഹം പുറത്തെടുത്തത്. തളിപ്പറമ്പ് മെയിന്‍ റോഡിലെ ബ്രദേഴ്‌സ് ഫൂട്‌വെയര്‍ ഉടമ ജോസിന്റെ മകനാണ് ജിന്‍സ്. കുന്നംകുളത്തെ ഇട്ടിമാണിബീന ദമ്പതികളുടെ മകളാണ് ഷൈബി. അഞ്ചുവര്‍ഷം മുമ്പാണ് ഷൈബിയെ ജിന്‍സ് വിവാഹം കഴിച്ചത്. ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശന്‍, സി.ഐ: എ.വി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.