ന്യൂഡല്‍ഹി: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഇത് സംബന്ധിച്ച് അനുകൂല ശിപാര്‍ശ കേന്ദ്ര സാംസ്കാരിക മന്ത്രാലയം കേന്ദ്ര മന്ത്രിസഭയ്ക്ക് കൈമാറി. ഇക്കാര്യം കേന്ദ്ര സാംസ്കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കഠോജും സ്ഥിരീകരിച്ചു.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ കേരളത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാകും. തീരുമാനമെടുക്കാന്‍ മന്ത്രിസഭയ്ക്ക് മുന്നില്‍ മറ്റ് തടസങ്ങളില്ലെന്നാണ് ഭാഷാപണ്ഡിതരുടെയും ഭരണഘടനാ വിദഗ്ധരുടെയും അഭിപ്രായം. തീരുമാനം വൈകാതെയുണ്ടാകുമെന്നും സൂചനയുണ്ട്. ആദ്യം വിയോജിപ്പുണ്ടായിരുന്നെങ്കിലും കേന്ദ്ര സാഹിത്യ അക്കാദമിക്ക് കീഴിലുള്ള വിദഗ്ധ സമിതി കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചതാണ് മലയാളത്തിന് ഗുണകരമായത്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തെ സമിതി ശിപാര്‍ശ ചെയ്തിരുന്നത്. മലയാളം തമിഴിന്റെ സഹോദര ഭാഷയാണെന്നും ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനും മാത്രം പഴക്കം മലയാളത്തിനില്ലെന്നുമായിരുന്നു സമിതിയുടെ വിലയിരുത്തല്‍.
എന്നാല്‍ ശിപാര്‍ശ അംഗീകരിക്കരുതെന്നും കേരളത്തിന്റെ വാദങ്ങള്‍ പൂര്‍ണമായി മനസിലാക്കാതെയാണ് ഈ വിലയിരുത്തലെന്നും കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര സാംസ്കാരിക വകുപ്പിന് നിവേദനം നല്‍കിയിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെയും മുഖ്യമന്ത്രി ഇതിനായി നേരില്‍ കണ്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തീരുമാനം പുനപ്പരിശോധിക്കാന്‍ സാംസ്കാരിക വകുപ്പ് സാഹിത്യ അക്കാദമി വിദഗ്ധ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചരിത്രകാരനായ എം.ജി.എസ് നാരായണന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ എന്നിവരടങ്ങുന്ന സംഘത്തെ ഡല്‍ഹിയിലേക്ക് അയച്ചു. ഇവര്‍ മലയാളത്തിന്റെ ചരിത്രവും പഴക്കവും വിദഗ്ധ സമിതിക്കു മുന്പില് വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19 ന് ചേര്‍ന്ന വിദഗ്ധ സമിതിയോഗമാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിന് നല്‍കാമെന്ന് ശിപാര്‍ശ ചെയ്തത്.
മലയാളം ഒഴികെ തെന്നിന്ത്യന്‍ ഭാഷകളായ തമിഴിനും തെലുങ്കിനും കന്നഡയ്ക്കും നേരത്തെ ഈ പദവി നല്‍കിയിരുന്നു. മലയാളത്തെ മാത്രം അവഗണിക്കുന്നതിനെതിരേ ഭാഷാപ്രേമികളും ഭാഷാപണ്ഡിതരും കടുത്ത അമര്‍ഷമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. ജ്ഞാനപീഠം ജേതാവും കവിയുമായ ഒഎന്‍വി കുറുപ്പും കവയത്രി സുഗതകുമാരിയും ഉള്‍പ്പെടെയുള്ളവരും മലയാളത്തിന്റെ ക്ലാസിക് പദവിക്കായുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്നവരാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കെടുത്താല്‍ മലയാളം ഇരുപത്തിയാറാം സ്ഥാനത്താണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ന്യൂഡൽഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മി...
-
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്ര...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...


No comments:
Post a Comment