Latest News

വ്യാജ പിന്‍കോഡ് ഉപയോഗിച്ച് എ ടി എമ്മില്‍ നിന്ന് അരലക്ഷം രൂപ കവര്‍ന്നു

പയ്യന്നൂര്‍ : വ്യാജപിന്‍കോട് ഉപയോഗിച്ച് എ ടി എമ്മില്‍ നിന്ന് അരലക്ഷം രൂപ കവര്‍ന്നെന്ന് പരാതി. ആക്‌സിസ് ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ എ ടി എമ്മില്‍ നിന്നും അരവഞ്ചാല്‍ പുളിമൂട്ടിലെ ജേക്കബ്ബിന്റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് അരലക്ഷത്തിലേറെ രൂപാ കവര്‍ന്നെന്നാണ് പരാതി. ഇന്റര്‍നെറ്റിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചതെന്ന് ജേക്കബ്ബിന്റെ സഹോദരന്‍ തോമസ് പയ്യന്നൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.