Latest News

ടാങ്കര്‍ അപകടം: ഒഴിവായത് വന്‍ദുരന്തം

തളിപ്പറമ്പ്: ദേശീയപാതയില്‍ പരിയാരം ചുടലയില്‍ ഞായറാഴ്ച വൈകിട്ട് ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ടാങ്കറിന് വലിയ ലീക്കില്ലാത്തത് വന്‍ദുരന്തമാണ് ഒഴിവാക്കി യത്.
ഓട്ടോറിക്ഷയുടെയും ടാങ്കര്‍ലോറിയുടെയും എന്‍ജിന്‍ പ്രവര്‍ത്തനം പെട്ടെന്നു നിലയ്ക്കാതിരുന്നതാണ് പുക ഉയരാന്‍ കാരണമായത്. ചുടല ബസ് സ്റ്റോപ്പിനു സമീപത്ത് കഴിഞ്ഞ ദിവസം കുഴിച്ച കുഴല്‍ക്കിണറിലെ വെള്ളം ചീറ്റി വാഹനങ്ങളില്‍നിന്നു തീയുണ്ടാവാതിരിക്കാനുള്ള പ്രവര്‍ത്തനം നാട്ടുകാര്‍ നടത്തി.
ടാങ്കറിന്റെ മരത്തിലിടിച്ച ഭാഗം കുഴിഞ്ഞ നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള വാഹനഗതാഗതം തടഞ്ഞു. സ്ഥലം പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സംരക്ഷണത്തിലാണുള്ളത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും തടയുന്നുണ്ട്. ചാല ദുരന്തത്തിന്റെ ഓര്‍മയില്‍ ആദ്യമൊന്നു പരിഭ്രമിച്ച നാട്ടുകാര്‍ മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകച്ചോര്‍ച്ചയില്ലെന്നറിഞ്ഞതോടെയാണ് ആശ്വസിച്ചത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.എസ്.സുദര്‍ശന്‍, ഫയര്‍ ഫോഴ്‌സ് അസി. ഡിവിഷണല്‍ ഓഫീസര്‍ റെനി ലൂക്കോസ്, പരിയാരം എസ്.ഐ. ഇ.പി.സുരേഷ്, പയ്യന്നൂര്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനുകളിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.പി.ബാലകൃഷ്ണന്‍, പി.വി.പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഐ.ഒ.സി.യുടെ സാങ്കേതികവിദഗ്ധര്‍ മംഗലാപുരത്തുനിന്നു ചുടലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. അവരെത്തിയശേഷം മാത്രമേ ടാങ്കര്‍ ലോറി നിവര്‍ത്തുന്ന കാര്യം തീരുമാനിക്കുകയുള്ളൂ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.