പ്രസിഡണ്ട് സയ്യിദ് ആറ്റകോയ തങ്ങള്‍ കൊടുവള്ളിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ റഹിമാന്‍ സഅദി ഓണക്കാട് ഉദ്ഘാടനം ചെയ്തു. സഅദിയ്യ മജ്‌ലിസില്‍ നടത്തി വരുന്ന അഹ്‌ല് ബദര്‍ പരിപാടിയില്‍ തുടര്‍ച്ചയായി ബദര്‍ ചരിത്ര പഠനത്തിനു നേത്രത്വം നല്‍കിയ ആര്‍ എസ് സി സൗദി നാഷണല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ബാരി നദുവിയെ ചടങ്ങില്‍ ആദരിച്ചു. സയ്യിദ് ശുകൂര്‍ എരിയാല്‍, യുസുഫ് സഅദി അയ്യങ്കേരി, അന്‍വര്‍ കളറോഡ്, സലിം ഓലപ്പീടിക, ഫിറോസ്ഖാന്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു.
ആര്. എസ്. സി നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും സിറാജുല്‍ഹുദ ഒര്‍ഗനൈസറുമായ മഹമൂദ് സഖാഫി കുറ്റിക്കാട്ടുര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുല്‍ അസീസ് സഅദി ഖിറഅത്ത് നടത്തി. പി സി അബുബക്കര്‍ സഅദി സ്വാഗതവും ലത്തീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സയ്യിദ് ആറ്റക്കോയ കൊടുവള്ളി (പ്രസിഡന്റ്), ലത്തീഫ് പള്ളത്തടുക്ക (ജനറല്‍ സെക്രടറി), കെ കെ അബ്ബാസ് ഹാജി (ട്രഷറര്‍) പി സി അബുബക്കര്‍ സഅദി, സിദ്ധീഖ് ഹനീഫി, അഹമ്മദ് ഹാജി അലംമ്പാടി, മൊയ്തീന് ഹാജി കൊടിയമ്മ (വൈസ് പ്രസിഡന്റ്) മുബാറക് സഅദി വണ്ടൂര്‍, സലാം നെല്ലൂര്‍, സത്താര്‍ കൊരിക്കാര്‍(ജോ: സെക്രട്ടറി) സയ്യിദ് ശുകൂര്‍ എരിയല്‍ ചെയര്‍മാനും മുനീര്‍ അലംബാടി കണ്‍വീനറും ബി കെ മൊയ്തു ഹാജി ട്രഷററുമായി ഹജ്ജ് ഉംറ സമിതിയും നിലവില്‍ വന്നു.
No comments:
Post a Comment