മംഗലാപുരം: ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കൈകാലുകള്‍ ബന്ധിച്ച ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കടല്‍ക്കരിയില്‍ തള്ളിയ സംഭവത്തില്‍ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഗുഡ്ഡെകൊപ്പയിലെ സന്ദീപ് പൂജാരി (29) യെയാണ് കഴിഞ്ഞ 19ന് ബൈക്കംപാടി കടല്‍ക്കരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
15 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. കേസില്‍ ഗുഡ്ഡെകൊപ്പയിലെ മനോജ് (32), മീനകാളിയിലെ നവീന്‍, ബൈക്കംപാടിയിലെ രാഘവേന്ദ്ര രാജ (23), ചേതന്‍ എന്ന അണ്ണു, ലക്ഷ്മീശ എന്ന അണ്ണി (25) എന്നിവരെയാണ് സൂറത്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.
കേസിലെ മറ്റു പ്രതികളായ സുരേഷ്, സച്ചിന്‍, ഗോപി എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സന്ദീപ് പൂജാരിയുടെ കൊലയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

No comments:
Post a Comment