കണ്ണൂര്‍: ഇടതുമുന്നണി നേതൃത്വവുമായി സിഎംപി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.വി രാഘവന്‍. ഇടതുനേതാക്കള്‍ സമീപിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കും. അഞ്ചിന് ചേരുന്ന സിഎംപി നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുമായും ലയനത്തിന് സിഎംപി ഇല്ല. ലയനത്തിലൂടെയല്ലാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇടതുമുന്നണികളുടെയെല്ലാം നയങ്ങള്‍ സമാനമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷം നിന്നാല്‍ അവരെ പിന്തുണയ്ക്കാന്‍ മടിയില്ല. ഇപ്പോഴത്തെ സീറ്റ് നിലയില്‍ മാറ്റം ആവശ്യമാണെന്നും എം.വി രാഘവന്‍ പറഞ്ഞു. നിലവില്‍ യുഡിഎഫിന്റെ ഭാഗമായ സിഎംപി, മുന്നണിയുമായി നേരത്തെ തന്നെ അഭിപ്രായഭിന്നതയിലായിരുന്നു.
അടുത്തിടെ കെഎഫ്‌സി (കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍) ചെയര്‍മാന്‍ സ്ഥാനം സിഎംപിയിലെ കെ.ആര്‍. അരവിന്ദാക്ഷന് നല്‍കാനുള്ള തീരുമാനത്തെ കെ.എം മാണി അട്ടിമറിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങളിലായിരുന്നു സിഎംപിയുടെ വിയോജിപ്പ്. കെ.എം മാണിയുടേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും എം.വി രാഘവന്‍ പറഞ്ഞു.
No comments:
Post a Comment