കാസര്‍കോട് : കളനാട് ഹൈദ്രോസ് ജമാമസ്ജിദ് കമ്മിറ്റിയും കളനാട് അമരാവതി ശ്രീ രക്തേശ്വരി വിഷ്ണു ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി ഫെബ്രുവരി 24 ന് മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലുമണിക്ക് അമരാവതി രക്തേശ്വരി വിഷ്ണു ക്ഷേത്രത്തിന്റെയും ഹദ്ദാദ് ജുമാമസ്ജിദിന്റെയും പരിസരത്തുവെച്ച് നടക്കുന്ന മാനവ സൗഹൃദ സംഗമം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിക്കും. എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മംഗലാപുരം - കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന് കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മാനവീക സാഹോദര്യം ഇസ്ലാമിക ദര്‍ശനങ്ങളില്‍ എന്ന വിഷയത്തില്‍ മേല്‍പ്പറമ്പ് ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്റഹ്മാന് ബാഖവിയും മാനവീക സാഹോദര്യം ഹൈന്ദവ ദര്‍ശനങ്ങളില്‍ എന്ന വിഷയത്തില്‍ പെരികമന ശ്രീധരന് നമ്പൂതിരിയും സംസാരിക്കും.
ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ഖാദര്‍, ജില്ലാ പഞ്ചായത്തം പാദൂര്‍ കുഞ്ഞാമുഹാജി, ടി കെ അഹമ്മദ് ഷാഫി, പി വി കുഞ്ഞമ്പു, ശ്രീമതി ആയിഷാബി, ശ്രീമതി ജമീല ഷാഫി, ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലന്‍, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മധു മുതിയക്കാല്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ കെ എം അഷ്റഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സാജിദ് മൗവ്വല്‍, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ശ്രീകാന്ത്, എന്‍ വൈ എല്‍ ജില്ലാ സെക്രട്ടറി സിദ്ധിഖ് ചേരങ്കൈ, രാഘവന് നെയ്യങ്കാനം, അഹമ്മദ് മൗലവി, സി ബി അബ്ദുല്റഹ്മാന് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, കുഞ്ഞിക്കണ്ണന്, സുകുമാരന്‍ അരമങ്ങാനം, ഖലീല്‍ കെ എം, ഷെരീഫ് കെ എം, ഖാദര്‍ കെ എം, അബ്ദുല്ല, താജുദ്ദിന് എ എം സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ഉദുമ: അംബിക എഎല്‍പി സ്ക്കൂള് ഡിപ്പാട്ട്മെന്റ് ഓഫ് ഹോമിയോപതിയുടെ ആഭിമുഖ്യത്തില്‍ പിടിഎയുടെയും ഉദുമ ഗ്രാമപഞ്ചായത്ത് ഗവ:ഹോമിയോ ഡിസ്പേന്...
-
ബാംഗ്ളൂർ: തെക്കൻ ഇറ്റലിയിലെ ഒരു ഹോട്ടലിൽ വച്ച് 50കാരിയായ ഇറ്റലിക്കാരിയെ കയറിപ്പിടിച്ച 17കാരനായ ഇന്ത്യൻ ഷൂട്ടർക്ക് സസ്പെൻഷൻ. ഇന്ത്യയ്ക്കാക...

No comments:
Post a Comment