Latest News

മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

കാസര്‍കോട്: കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും നവീകരണ പ്രവര്‍ത്തി ആരംഭിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു. ജില്ലാ പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ധനസഹായത്തോടെ മത്സ്യമാര്‍ക്കറ്റ് നവീകരിക്കാന്‍ രണ്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ആംഗീകാരം നേടിയെങ്കിലും തീരദേശ വികസന അതോറിറ്റിയിലെ ഒരംഗത്തിന്റെ എതിര്‍പ്പ് കാരണം ടെണ്ടര്‍ അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കാരണം മത്സ്യത്തൊഴിലാളികളും മത്സ്യവിതരണ തൊഴിലാളികളും ദുരിതമനുഭവിക്കുകയാണ്. തടസ്സങ്ങള്‍ നീക്കി കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തി ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മലബാര്‍ മേഖലയോട് റെയില്‍വെ കാണിക്കുന്ന കടുത്ത അവഗണനയില്‍ ശക്തമായി പ്രതിഷേധിച്ചു.
പ്രസിഡണ്ട് കെപി. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ആയിറ്റി, എന്‍.എ.അബ്ദുല്‍ ഖാദര്‍, ബി.കെ. അബ്ദുസമദ്, ശരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, മൊയ്തീന്‍ കൊല്ലമ്പാടി, ഇബ്രാഹിം പറമ്പത്ത്, കെ.എം.സി. ഇബ്രാഹിം, എം.കെ. അലി, ടി.പി. മുഹമ്മദ് അനീസ്, മുത്തലിബ് പാറക്കെട്ട്, കെ.എ.മുസ്തഫ, ഇബ്രാഹിം മാളിക, എം.എ. മക്കാര്‍, ബി.സി.എ. റഹ്മാന്‍, ബി.പി. മുഹമ്മദ്, എസ്.എം. അബ്ദുല്‍ റഹ്മാന്‍, സുബൈര്‍ മാര, യൂനുസ് വടകരമുക്ക്, കെ.എം.അബ്ദുല്‍ മജീദ്, ഹമീദ് ബെദിര കരീം കുശാല്‍ നഗര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.