ന്യൂഡല്‍ഹി: ബ്ലാക്ക്‌ബെറി ഇസഡ്-10 ഇന്ത്യന്‍ വിപണിയിലെത്തി. 43,490 രൂപയാണ് വില. ബ്ലാക്ക്‌ബെറിയുടെ മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി വിവിധ ആപ്ലിക്കേഷനുകളുടെ ശേഖരവുമായാണ് ഇഡഡ്-10 വിപണി പിടിക്കാന്‍ ഒരുങ്ങുന്നത്.
വെള്ളയും കറുപ്പും നിറങ്ങളാണ് നിലവിലുള്ളത്. രണ്ട് ജിബി റാം ഉപയോഗിച്ചിട്ടുള്ള ഫോണില്‍ 16 ജിബിയാണ് മെമ്മറിക്ഷമത. 64 ജിബി വരെ ഇത് വിപുലപ്പെടുത്താം. ഫോണിന് പിന്നില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ എട്ടു മെഗാപിക്‌സല്‍ കാമറയാണുളളത്. വീഡിയോചാറ്റിംഗ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് മുന്‍ഭാഗത്ത് 2 മെഗാപിക്‌സല്‍ കാമറയും ഇതിന്റെ പ്രത്യേകതയാണ്.
4.2 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഇസഡ്-10 ന്റെ മറ്റൊരു പ്രത്യേകത. വൈഫൈ, ടു ജി, ത്രീ ജി, ഫോര്‍ ജി തുടങ്ങി ഇന്റര്‍നെറ്റ് ഉപയോഗം വേഗത്തിലാക്കാനുള്ള ഓപ്ഷനുകളും ഇതിന്റെ പ്രത്യേകതയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കൊച്ചി: ഏറെ കൊട്ടിഘോഷിക്കപ്പെട്ട നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. രഞ്ജിത്ത് സംവിധായനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് വെള്ളിയാഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് പിന്...
-
ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സു...


No comments:
Post a Comment