തൃക്കരിപ്പൂര്‍: സ്വന്തം പറമ്പില്‍ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ യുവാവിനെ മദ്യ ലഹരിയിലെത്തിയ തെങ്ങുകയറ്റ തൊഴിലാളി വെട്ടി പരിക്കേല്‍പ്പിച്ചു. തൃക്കരിപ്പൂരിലെ ഓട്ടോ ഡ്രൈവര്‍ മാടക്കാലിലെ പി രാജനാണ് (39) വെട്ടേറ്റത്. മാടക്കാലിലെ മാപ്പിടച്ചേരി സത്യന്‍ മദ്യ ലഹരിയില്‍ രാജന്റെ പിതാവിനെ അസഭ്യം പറയുകയും രാജനെ അടിച്ച് താഴെയിടുകയുമായിരുന്നു. വീണുകിടന്ന യുവാവിനെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിനിടയില്‍ അക്രമി വെട്ടുകത്തി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വലത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ രാജനെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സത്യന്റെ പേരില്‍ ചന്തേര പൊലീസ് കേസ്സെടുത്തു.
വധശ്രമത്തിന് കേസ്സെടുക്കണം- എ ഐ ടി യു സി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ ഓട്ടോ ഡ്രൈവര്‍ മാടക്കാലിലെ പി രാജനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് മോട്ടോര്‍ ആറ്റ് എഞ്ചിനീയറിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി) തൃക്കരിപ്പൂര്‍ ഡിവിഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ സത്താര്‍ അധ്യക്ഷ ത വഹിച്ചു. കെ അബ്ദുള്‍ ഖാദര്‍, എം പി ബിജീഷ്, വി ദാമോദരന്‍, ഇസ്മായില്‍ കാരോളം എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...

No comments:
Post a Comment