Latest News

ജില്ലാ ടി ബി സെന്ററും സുന്നി യുവജനസംഘവും ക്ഷയരോഗ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട് : ജില്ലാ ടി ബി സെന്റര്‍ ഹെല്‍ത്ത് ലൈന്‍, സുന്നി യുവജനസംഘ ജില്ലാ കമ്മിറ്റിയും സംയുക്തമായി ആത്മീയ നേതാക്കള്‍ക്കായി ക്ഷയരോഗ ബോധവത്ക്കരണ പരിപാടിസംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് എന്‍ ജി ഒ- പി പി പി പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. ജില്ലാ സുന്നി സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിമല്‍രാജ് അധ്യക്ഷത വഹിച്ചു.
സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് വി വി സുകുമാരന്‍ ആമുഖ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, അക്ഷയ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടോമി മാത്യു ഡോട്‌സ് പ്ലസ് സൂപ്പര്‍വൈസര്‍ പി പി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ടി ബി ഓഫീസര്‍ ഡോ. രവിപ്രസാദ ബോധവത്ക്കരണ ക്ലാസ് എടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.